---
title: "നേപ്പാൾ പ്രളയം: ഹെൽപ് ഡെസ്ക് തുറന്ന് നോർക്ക"
english_title: "Nepal Flood Norka Help Desk Opened Emergency Numbers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380102/nepal-flood-norka-help-desk-opened-emergency-numbers-27082026`"
published_at: "2026-08-27T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fbfa015d30_1000257061.jpg"
keywords: ["Nepal Flood", "Norka", "Help Desk", "Indian Embassy"]
---

# നേപ്പാൾ പ്രളയം: ഹെൽപ് ഡെസ്ക് തുറന്ന് നോർക്ക

> **Lead Summary:** **നേപ്പാൾ** :: നേപ്പാളിലുണ്ടായ മിന്നൽ പ്രളയ പശ്ചാത്തലത്തിൽ കേരളീയർക്ക് അടിയന്തിര സഹായവും സേവനങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ് ഡെസ്ക് തുടങ്ങി.

## Article Content

**നേപ്പാൾ** :: നേപ്പാളിലുണ്ടായ മിന്നൽ പ്രളയ പശ്ചാത്തലത്തിൽ കേരളീയർക്ക് അടിയന്തിര സഹായവും സേവനങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ് ഡെസ്ക് തുടങ്ങി.

സേവനങ്ങൾക്കായി നോർക്കയുടെ ഗ്ലോബൽ കോണ്ടാക്ട് സെന്റർ 1800 4253 939 (ടോൾ ഫ്രീ നമ്പർ), +91 8802 012 345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380102/nepal-flood-norka-help-desk-opened-emergency-numbers-27082026`)